ഗോവയില്‍ നിന്ന് ലഹരിക്കടത്ത്; പാന്റിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍


കണ്ണൂർ :റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
എട്ടിക്കുളം രാമന്തളി സ്വദേശി നഫീസ മൻസിലില്‍ മുഹമ്മദ് തസ്ലീം എൻ.പി. (26) ആണ് പോലീസിന്റെ പിടിയിലായത്. പയ്യന്നൂർ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിനു സമീപമുള്ള റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

Post a Comment

Previous Post Next Post