കോഴിക്കോട് അത്താണി കരിമ്പയില്‍ ഇലാഹിയ സ്‌കൂളിന് സമീപം മീത്തലെ ചാലക്കല്‍ സുബിൻപ്രേം - അഭിരാമി ദമ്പതികളുടെ ഇളയ മകള്‍ അല്ലി എന്ന അലംകൃതയാണ് മരിച്ചത്.
മൂന്നു വയസായിരുന്നു.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. വീട്ടിലെ ഡൈനിങ് മേശയില്‍ ഒറ്റയ്ക്ക് കയറുന്ന പതിവുണ്ടായിരുന്ന കുട്ടി വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ കുട്ടി നിലത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലായിരുന്നു.ഉടൻ തന്നെ സമീപത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയോടെ മരണം സ്ഥിരീകരിച്ചു.ഏക സഹോദരൻ : ആരുഷ്
Post a Comment