നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.
ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച 19 കാരിയാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്.
കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളജ് ന്യൂ ബോണ്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
വയറുവേദന എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. പിതാവും സഹോദരങ്ങളുമാണ് ഒപ്പമുണ്ടായിരുന്നത്. പെണ്‍കുട്ടി അവിവാഹിതയാണ്.ഗർഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ് കുഞ്ഞിനെ ശുചിമുറിക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്.
Post a Comment