ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, 3 കടകള്‍ പൂട്ടാൻ നിര്‍ദേശം


കണ്ണൂർ: ജില്ലാ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രത പ്രവർത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 105 സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിൻ ജ്യൂസ് കടകള്‍ ഉള്‍പ്പെടെ 1092 സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയിതതിനും ശുചിത്വ കുറവ്, ഹെല്‍ത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്തതുമായ 75 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടീസ് നല്‍കി. ഹോട്ടല്‍, ബേക്കറി, ജ്യൂസ്കട, തട്ടുകടകള്‍ ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാൻ നിർദേശിച്ചു.
പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 121കടകളില്‍ നിന്ന് 10,600 രൂപ പുകവലി നിയമ പ്രകാരം പിഴ ഈടാക്കി.
ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കർശന മാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ ഇൻചാർജ് ഡോ. കെ സി സച്ചിൻ അറിയിച്ചു.

Post a Comment

Previous Post Next Post