മലപ്പുറം: മഴക്കാലപൂർവ ശൂചികരണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കാട്ടില്‍ നിന്നും കിട്ടിയത് 66 കുപ്പി വിദേശമദ്യം.
തിരുവാലി പഞ്ചായത്തിലെ പഴയ പഞ്ചായത്തുപടിക്ക് സമീപം റോഡരികിലെ കുറ്റികാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യശേഖരം കണ്ടെത്തിയത്. രണ്ട് ചാക്കുകളിലായി സൂക്ഷിച്ച 66 കുപ്പി വിദേശനിർമിത മദ്യമാണ് പിടിച്ചെടുത്തത്.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് കാട് വെട്ടുന്നതിനിടയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചാക്കുകള്‍ കണ്ടെത്തിയത്. തിരുവാലി പഞ്ചായത്തിലെ പഴയ പഞ്ചായത്ത് പടിക്ക് സമീപം കാട് വെട്ടിത്തെളിച്ചപ്പോള്‍ ആദ്യം 18 കുപ്പി മദ്യമാണ് കണ്ടെത്തിയത്. പിന്നീട് മറ്റൊരു ചാക്കില്‍ നിന്നും മദ്യം കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെത്തിയ എടവണ്ണ പൊലീസെത്തി മദ്യക്കുപ്പികള്‍ കസ്റ്റഡിയിലെടുത്തു.
Post a Comment