ഇറാൻ- ഇസ്രയേല്‍ യുദ്ധത്തിന് താത്കാലിക ശമനം; 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുശ്ചിമേഷ്യൻ യുദ്ധത്തിന് താത്കാലിക വിരാമം.

ഇറാൻ - ഇസ്രായേല്‍ യുദ്ധത്തിന് 60 ദിവസത്തെ താല്‍കാലിക വെടിനിർത്തല്‍ പ്രഖ്യാപിച്ചു . യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാർ അവസാന ഘട്ടത്തിലാണെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടുവെന്ന സൂചനയുമുണ്ട്.
ഈ കരാറിലൂടെ ഇറാന് മേലുള്ള അമേരിക്കൻ ഉപരോധങ്ങള്‍ പിൻവലിക്കും. ഇത് ഇറാന് സ്വന്തമായി എണ്ണ കയറ്റുമതി ചെയ്യുന്നതിനും മറ്റ് വിപണന സാധ്യതകള്‍ക്കും വഴിയൊരുക്കും.
താത്കാലിക വിരാമം ലോകമെമ്പാടുമുള്ള വിലക്കയറ്റത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധത്തെത്തുടർന്ന് തടസപ്പെട്ട ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറക്കുമെന്ന പ്രഖ്യാപനമുണ്ട്. ഈ കരാർ നിലവില്‍ വരുന്നതോടെ ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിർത്തലാക്കാൻ ധാരണയായി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post