കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ രണ്ടും മൂന്നും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോഴിക്കോ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തകരിമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പാറക്കണ്ടം, പുതിയോട്ടില്‍ ഭാഗങ്ങളിലുള്ള കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. തുടക്കത്തില്‍ പെരുമണ്ണ ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയിരുന്ന കുട്ടികളെ പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആശാവർക്കർമാരുടെ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.ഇതിന് മുമ്പും സമീപ പഞ്ചായത്തായ പെരുവയലില്‍ ഷിഗെല്ല കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെ ഷിഗെല്ല ബാധിച്ച് ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു
Post a Comment