മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 3 100 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 58 മണിക്കൂറിലാണ് ചിത്രം സ്വപ്നനേട്ടം സ്വന്തമാക്കിയത്.
സോഷ്യല്‍ മീഡിയയിലൂടെ മോഹൻലാല്‍ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 13 വർഷമായുള്ള ഞങ്ങളുടെ യാത്രയില്‍ കൂടെ നില്‍ക്കുന്നതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവച്ചത്.
റിലീസ് ദിനത്തില്‍ 43.37 കോടി രൂപയാണ് ആഗോള ബോക്സ് ഓഫിസില്‍ നിന്ന് ചിത്രം നേടിയത്. ഇന്ത്യയില്‍ നിന്ന് 15.85 കോടിയാണ് വാരിയപ്പോള്‍ കേരളത്തില്‍ നിന്ന് 10.70 കോടി നേടി. 25 കോടിയാണ് വിദേശത്തുനിന്നുള്ള കലക്‌ഷൻ. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസായി.
Post a Comment