പൊന്നന്‍ ഇനി കോടീശ്വരന്‍; വിഷു ബമ്പര്‍ അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്, 2 ഭാഗ്യ നമ്പര്‍


കൊല്ലം: 12 കോടി രൂപയുടെ വിഷു ബമ്പര്‍ ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്. ആനയടി സ്വദേശി പൊന്നന്‍ എടുത്ത ടിക്കറ്റിനാണ് (VB 135452) ഒന്നാം സമ്മാനം.
പൊന്നനും ഭാര്യ രാധാമണിയമ്മയും മകന്‍ വിനോദും അടങ്ങുന്നതാണ് കുടുംബം. ഇവര്‍ മൂന്നു പേരും ലോട്ടറി വില്‍പ്പനക്കാരാനാണ്. നടന്നു ലോട്ടറി വില്‍ക്കുകയായിരുന്നു നേരത്തെ ചെയ്തിരുന്നത്. നടക്കാന്‍ വയ്യാത്തതോടെ അടുത്ത സ്ഥലത്ത് തട്ടിട്ട് വില്‍പ്പന നടത്തുകയാണെന്ന് രാധാമണിയമ്മ പറഞ്ഞു.
ലോട്ടറി ടിക്കറ്റ് ഏജന്‍സികളില്‍ നിന്ന് വാങ്ങി വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. വിനോദ് ആണ് സാധാരണ ടിക്കറ്റ് വാങ്ങാന്‍ പോകാറുള്ളത്. വിനോദിന് അസുഖമായതിനാല്‍ ഇത്തവണ പോയത് പൊന്നന്‍ ആണ്. ടിക്കറ്റ് വാങ്ങിയതിന് പുറമെ ബമ്പര്‍ ടിക്കറ്റ് കൂടി പൊന്നന്‍ എടുത്തു. തന്റെ ഭാഗ്യ നമ്പറായ 2 കണ്ടപ്പോള്‍ എടുത്തതാണ് എന്ന് പൊന്നന്‍ പറയുന്നു.

Post a Comment

Previous Post Next Post