പതിനാറാം കേരള നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ഇന്ന് നിയമസഭാ മന്ദിരത്തില്‍ നടന്നു. പ്രോടേം സ്പീക്കര്‍ ജി.സുധാകരന് മുമ്പാകെയായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. 140 അംഗങ്ങളാണ് കേരള നിയമസഭയില്‍ ഉള്ളത്. ഇതില്‍ പകുതിയോളം പേരും, അതായത് 70 അംഗങ്ങളും, ഇത്തവണ സഭയിലേക്ക് ആദ്യമായി കടന്നുവരുന്ന പുതുമുഖങ്ങളാണ്. ഇനിയുള്ള അഞ്ച് വർഷം മണ്ഡലങ്ങള്‍ക്ക് വേണ്ടി, ഇവർ നിയമസഭയില്‍ ശബ്ദമുയർത്തും. എന്നാല്‍ എംഎല്‍എമാർക്ക് മാസം എത്ര രൂപയാണ് ശമ്പളമായി കിട്ടുന്നതെന്ന് അറിയാമോ? പതിനായിരങ്ങളാണോ, ലക്ഷങ്ങളോ, ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളുണ്ടോ? വിശദമായി അറിയാം....
എംഎല്‍എമാരുടെ ശമ്പളം
സ്ഥിര ശമ്പളമായി 2000 രൂപയാണ് ലഭിക്കുന്നത്. കൂടാതെ, നിയോജക മണ്ഡലം അലവൻസായി 25000 രൂപ, ട്രാവല്‍ അലവൻസ് 20000 രൂപ, ടെലഫോണ്‍ അലവൻസ് 11000 രൂപ, ഇൻഫർമേഷൻ അലവൻസ് 4000 രൂപ, മറ്റ് അലവൻസുകളായി 8000 രൂപയും ലഭിക്കുന്നുണ്ട്. ഇങ്ങനെ ഒരു എംഎല്‍എയ്ക്ക് ശമ്പളമായി ആകെ ലഭിക്കുന്നത് 70000 രൂപയാണ്.
ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങളും എംഎല്‍എമാർക്ക് ലഭിക്കുന്നുണ്ട്. സഭാ സമ്മേളനങ്ങളിലും സഭ സമിതികളിലും പങ്കെടുക്കുമ്പോള്‍ ദിനബത്തയായി 1000 രൂപയും സംസ്ഥാനത്തിന് പുറത്താണെങ്കില്‍ 1200 രൂപയും ലഭിക്കും. റോഡ് യാത്രയ്ക്കും അലവൻസ് നല്‍കുന്നുണ്ട്. പെട്രോള്‍ അലവൻസായി കിലോമിറ്ററിന് 10 രൂപ വിതമാണ് കിട്ടുന്നത്. കൂടാതെ കെഎസ്‌ആർടിസിയില്‍ ആജീവനാന്ത സൗജന്യയാത്രയാണ്. 40 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമുണ്ട്.പ്രതിവർഷം നാല് ലക്ഷം രൂപയുടെ ഇന്ധന/ ട്രെയിൻ ട്രാവല്‍ കാർഡ് ലഭിക്കും. ഇതുപയോഗിച്ച് ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാവുന്നതാണ്. ഭാര്യ/ ഭർത്താവ് എന്നിവരെ കൂടാതെ ഒരു സഹായിയേയും കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ്/ സെക്കൻഡ് ക്ലാസ് എസി സൗകര്യം ഉപയോഗപ്പെടുത്താം. അണ്ടർ സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാവുന്നതാണ്. കൂടാതെ രണ്ട് പേരെ സഹായികളായും നിയമിക്കാം. ഇവരുടെ ശമ്പളം സർക്കാർ നല്‍കുന്നതാണ്.
സൗജന്യ ചികിത്സയും എംഎല്‍എമാർക്ക് ഉണ്ടായിരിക്കുന്നതാണ്. ചികിത്സ ചെലവ് സർക്കാർ വഹിക്കും. 20 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസാണ് ലഭിക്കുന്നത്. 10 ലക്ഷം രൂപയുടെ പലിശരഹിത വാഹന വായ്പയും ലഭിക്കും. കുറഞ്ഞ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ ഹൗസ് ബില്‍ഡിങ് അഡ്വാൻസ്, താമസത്തിന് ചെറിയ വാടകയില്‍ എംഎല്‍എ ഹോസ്റ്റല്‍/ ഗസ്റ്റ് ഹൗസ് സൗകര്യവും ഉണ്ടാകും.
പെൻഷൻ ആനുകൂല്യങ്ങള്‍
എംഎല്‍എമാർക്ക് പെൻഷൻ ആനുകൂല്യങ്ങളും സർക്കാർ നല്‍കുന്നുണ്ട്. പ്രതിമാസ പെൻഷനായി 8000 രൂപയാണ് ലഭിക്കുന്നത്. 5 വർഷം പൂർത്തിയാക്കിയാല്‍ 20000 രൂപ, പിന്നീടുള്ള ഓരോ വർഷത്തിന് 1000 രൂപ അധികം, 70 കഴിഞ്ഞവർക്ക് 3000 രൂപ അധികവും ലഭിക്കും. പരമാവധി പെൻഷൻ 50000 രൂപയാണ്. എംഎല്‍എ മരിച്ചാല്‍ ആശ്രിതർക്കും അതേ തുക പെൻഷൻ ലഭിക്കുന്നതാണ്.
Post a Comment