കണ്ണൂർ: കണ്ണൂർ ബക്കളം പുന്നക്കുളങ്ങര ഭാഗത്ത് തെരുവ് നായയുടെ ആക്രമണം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് പേർക്ക് നായയുടെ കടിയേറ്റു. പരിഭ്രാന്തി പരത്തിയ നായയെ പിന്നീട് വൈകിട്ട് നാല് മണിയോടെ പുന്നക്കുളങ്ങര ഭാഗത്ത് ചത്ത നിലയില്‍ കണ്ടെത്തി.
ആക്രമണം ഇങ്ങനെ
വീട്ടുമുറ്റത്ത് നില്‍ക്കുന്നവരെയും ഓട്ടോറിക്ഷയില്‍ നിന്നും മറ്റും ഇറങ്ങി നടന്നവരെയും തെരുവ് നായ ആക്രമിക്കുകയായിരുന്നു. ആളുകളെ ഓടിച്ചിട്ട് കടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കടിയേറ്റവരില്‍ പലർക്കും കൈകളിലും കാല്‍മുട്ടിന്റെ ഭാഗത്തുമാണ് പരിക്കുകള്‍ ഉള്ളത്. ഗുരുതരമായി പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരുടെ ആശങ്ക
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ആക്രമണം നടത്തിയ നായ ചത്തതോടെ, ഇത് പേവിഷബാധ മൂലമാണോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.
ഇതുപോലുള്ള തെരുവ് നായ ആക്രമണങ്ങള്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുകയാണ്. പരിസരവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കടിയേറ്റവർ കൃത്യമായ ചികിത്സയും വാക്സിനേഷനും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Post a Comment