ചന്ദ്രിക്ക് പുതുജീവൻ നല്‍കിയത് രഞ്ജിഷിന്‍റെ കരുത്തുറ്റ കൈകള്‍

കണ്ണൂർ: നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ മുകളില്‍ നിന്ന് വീണ തൊഴിലാളിക്ക് അത്ഭുതരക്ഷപെടല്‍. കണ്ണൂർ പാനൂർ തൂവക്കുന്നിലുണ്ടായ സംഭവത്തില്‍ ചന്ദ്രി എന്ന തൊഴിലാളിയെയാണ് ഒപ്പമുണ്ടായിരുന്ന രഞ്ജിഷ് സ്വന്തം ജീവൻ പോലും പണയം വെച്ച്‌ രക്ഷപ്പെടുത്തിയത്.പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കല്‍ പള്ളിക്ക് സമീപമുള്ള ഇരുനില വീടിന്റെ നിർമാണ പ്രവർത്തനങ്ങള്‍ക്കിടയിലായിരുന്നു സംഭവം. വീടിന്റെ മേല്‍ക്കൂരയിലെ ഓട് മാറ്റുന്ന ജോലിക്കിടെ ചന്ദ്രി കാല്‍ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം താഴെ നിർത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നും ഓടുകള്‍ ഇറക്കുകയായിരുന്നു രഞ്ജിഷ്.
മേല്‍ക്കൂരയില്‍ നിന്ന് ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും സമയം കളയാതെ മുന്നോട്ട് ആഞ്ഞ് ചന്ദ്രിയെ കൈകളില്‍ കോരിയെടുക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനത്തില്‍ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും രഞ്ജിഷ് താങ്ങിയതിനാല്‍ വലിയ രീതിയിലുള്ള പരിക്കുകള്‍ ഏല്‍ക്കാതെ അവർ രക്ഷപ്പെട്ടു.
നിലവില്‍ അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ ഒപ്പമുള്ള തൊഴിലാളിയുടെ ജീവൻ രക്ഷിച്ച രഞ്ജിഷിന്റെ ഈ ധീരമായ ഇടപെടലിനെ പ്രശംസകൊണ്ട് മൂടുകയാണ്.

Post a Comment

Previous Post Next Post