വിവോ , iQ00 ഫോണുകളാണോ ഉപയോഗിക്കുന്നത്, ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്നത് വൻ സൈബര്‍ തട്ടിപ്പ്

വിവോ (Vivo) ,iQ00 സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് വൻ സൈബർ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്.
'ഒറിജിൻ ഒ എസ് അപ്ഡേറ്റ്' (OriginOS Update) എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇൻസ്റ്റാള്‍ ചെയ്യിപ്പിച്ച്‌ ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതി.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ 'അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക' (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്‌അപ്പ് സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഔദ്യോഗിക അപ്ഡേറ്റിന് പകരം മാല്‍വെയർ അടങ്ങിയ എ.പി.കെ (APK) ഫയലുകള്‍ ഡൗണ്‍ലോഡ് ആകുന്നു.

ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോണ്‍, എസ്‌എംഎസ്, കോണ്‍ടാക്‌ട് വിവരങ്ങള്‍ എന്നിവ ചോർത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്.

ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കുക.
വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകള്‍ മാത്രം ഫോണില്‍ ഉപയോഗിക്കുക.
അബദ്ധവശാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉടൻ തന്നെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോണ്‍ സുരക്ഷാ ആപ്പുകള്‍ ഉപയോഗിച്ച്‌ സ്കാൻ ചെയ്ത് അജ്ഞാതമായ ആപ്പുകള്‍ നീക്കം ചെയ്യുക. ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പാസ്‌വേ‌ുകള്‍ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച്‌ ഉടൻമാറ്റുക.
സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടൻ തന്നെ 1930 എന്ന സൈബർ ഹെല്‍പ്പ്ലൈൻ നമ്പരിലോ, https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നല്‍കണമെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post