ആലക്കോട് : 20 വർഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയായ സ്ത്രീ പിടിയില്‍. 2005 ല്‍ ആലക്കോട് പോലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ആത്മഹത്യ പ്രേരണ കേസില്‍ പ്രതിയായ ആലക്കോട് വട്ടക്കയം സ്വദേശിനിയായ ബിന്ദു ( 50) വിനെയാണ് തമിഴ്നാട് തൂത്തുകുടിയില്‍ നിന്ന് പോലീസ് പിടികൂടിയത്.സഹോദരന്റെ ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ബിന്ദു, സഹോദരൻ പ്രകാശൻ എന്നിവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ ബിന്ദു നാട് വിടുകയായിരുന്നു. വിചാരണ നടപടികള്‍ക്ക് കോടതിയില്‍ ഹാജരാകാത്തതിനെ തുടർന്ന് കോടതി ബിന്ദുവിനെ പിടികിട്ടപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ബിന്ദുവിനെ കണ്ടെത്താൻ പോലീസ് മുൻപ് പല തവണ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നുന്നതിന് രൂപീകരിച്ച സ്പെഷ്യല്‍ ടീമാണ് ഇപ്പോള്‍ തൂത്തുക്കുടിയില്‍ കല എന്ന പേരില്‍ ബിന്ദു താമസിച്ചു വരുന്നുണ്ടെന്നു കണ്ടെത്തിയത്. ഞായറാഴ്ച്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ
ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ആലക്കോട് എസ് എച്ച് ഒ മഹേഷ് കെ നായർ, എ എസ് ഐ മുനീർ, സജിഷ, എസ് സി പി ഒ ജാബിർ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Post a Comment