പയ്യാവൂർ : നടന്നുപോകവെ കാറിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം സംഭവിക്കാൻ ഇടയായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്.ഇന്ന് വൈകുന്നേരം 6 മണിക്കാണ് അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന 3 വയസുകാരിക്ക് കാറിടിച്ച് മരിച്ചത്. പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ മയില്‍ക്കുറ്റികള്‍ അടക്കം ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ഇടിച്ചത്. അമ്മൂമ്മ ഷിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അച്ഛനും അമ്മയും വിദേശത്താണ് താമസം.

Post a Comment