എയര്‍ടെല്‍ ഉപഭോതാക്കള്‍ക്ക് തിരിച്ചടിയായി പുതുക്കിയ റീചാര്‍ജ് നിരക്ക്


എയർടെല്‍ ഉപഭോതാക്കള്‍ക്ക് തിരിച്ചടിയായി പുതുക്കിയ റീചാർജ് നിരക്ക്. ഏറ്റവും ജനപ്രിയമായ പ്ലാനിനാണ് എയർടെല്‍ വിലകൂട്ടിയത്.
പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന 84 ദിവസത്തെ പ്ലാനിന്‌ നാല്പതു രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. 859 രൂപയായിരുന്നു കഴിഞ്ഞ ദിവസംവരെയും എയർടെല്‍ ഈടാക്കിയിരുന്ന തുകയെങ്കില്‍, ഇനി 899 രൂപ നല്‍കണം. പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളിലും മാറ്റമുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
പുതിയ പ്ലാൻ പ്രകാരം 899 രൂപയുടെ റീചാർജില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. ദിവസേന 2 ജിബി ഡാറ്റയും പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ദിവസവും 100 എസ്‌എംഎസ്സുകളും അണ്‍ലിമിറ്റഡ് കോളുകളും ഫ്രീ ഹെലോട്യൂണും ലഭ്യമാണ്. ഓരോ 30 ദിവസത്തിലും ഈ ട്യൂണ്‍ മാറ്റാനാവുംദിവസേനയുള്ള 2 ജിബി ഡാറ്റ പരിധികഴിഞ്ഞാല്‍ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ്സായി കുറയും. കോളുകള്‍ക്ക് ലോക്കല്‍, എസ്ടിഡി റോമിങ് വ്യത്യാസമില്ല. പ്ലാൻ പ്രകാരമുള്ള അണ്‍ലിമിറ്റഡ് ഡാറ്റ 5 ജി നെറ്റ്‌വര്‍ക്കുകളില്‍ മാത്രമായിരിക്കും ലഭ്യമാവുക. അധിക ആനുകൂല്യങ്ങളായി 12 മാസത്തേക്ക് അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും എയർടെല്‍ സ്പാം അലേർട്ടുകളും ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post