എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായേക്കില്ല; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ


കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായേക്കില്ലെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. യുഡിഎഫ് കേരളത്തെ മുന്നോട്ട് നയിക്കുമെന്നാണ് ടൈംസ് നൗ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഭരണത്തുടര്‍ച്ച പ്രതീക്ഷ എല്‍ഡിഎഫ് മുന്നണിക്ക് കനത്ത തിരിച്ചടി സമ്മാനിച്ചാണ് എക്‌സിറ്റ് പോളുകളുടെ വരവ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ടത് പോലുള്ള തിരിച്ചടി നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തേടിയെത്തിയേക്കാം.എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
എല്‍ഡിഎഫ് 55 മുതല്‍ 65 വരെ സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്റെ പ്രവചനം. ആക്‌സിസ് മൈ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 5 ശതമാനം വോട്ട് വ്യത്യാസമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ളത്. എല്‍ഡിഎഫ് 39 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ യുഡിഎഫ് 44 ശതമാനം വോട്ടുകള്‍ സ്വന്തമാക്കും. എന്‍ഡിഎയ്ക്ക് 144 ശതമാനം വോട്ടുകളും പ്രവചിക്കുന്നുണ്ട്.
വോട്ട് വൈബും യുഡിഎഫിന് അനുകൂലമായ പ്രവചനമാണ് നടത്തിയിരിക്കുന്നത്. എല്‍ഡിഎഫിന് 58 മുതല്‍ 68 വരെ സീറ്റുകള്‍ മാത്രമേ നേടാനാകൂ എന്നാണ് പ്രവചനം. എന്നാല്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി അധികാരം ഉറപ്പിക്കും.ചാണക്യ സ്ട്രാറ്റജീസ് പറയുന്നതും കേവല ഭൂരിപക്ഷം യുഡിഎഫ് നേടുമെന്നാണ്. എല്‍ഡിഎഫ് 58 മുതല്‍ 64 സീറ്റുകള്‍ വരെ നേടിയേക്കാം. 72 മുതല്‍ 80 സീറ്റുകളിലേക്കെത്താന്‍ യുഡിഎഫിന് സാധിക്കും. 1 മുതല്‍ 3 വരെ സീറ്റുകളാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. 39 മുതല്‍ 43 ശതമാനം വരെ വോട്ട് വിഹിതമാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 44 മുതല്‍ 46 ശതമാനം വരെ യുഡിഎഫിനും ലഭിച്ചേക്കാം.

Post a Comment

Previous Post Next Post