വേനല്‍മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വിവിധ ജില്ലകളില്‍ ശക്തമായ മഴ പ്രവചിച്ചതിനെത്തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ബുധനാഴ്ച (ഏപ്രില്‍ 29):
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
വ്യാഴം:
ഇടുക്കി, കണ്ണൂർ, കാസർകോട്.
ശനി:
പത്തനംതിട്ട, ഇടുക്കി, വയനാട്.
ഞായർ:
ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്.
64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ
മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു.
Post a Comment