തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരന്റെ വീട്ടില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വീണ്ടും ശംഖുവരയൻ ഇനത്തില്‍പെട്ട പാമ്പിനെ കണ്ടെത്തിയത്.
ഇതോടെ കോടാലിയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പാമ്ബുകളുടെ എണ്ണം അഞ്ചായി. വീണ്ടും പാമ്ബിനെ കണ്ടെത്തിയതോടെ ശുചിമുറിയുടെ തറയും പുറത്തേക്ക് വെള്ളം പോകുന്ന പൈപ്പും പൊളിച്ച് നാട്ടുകാർ പരിശോധിച്ചു. കുട്ടിയെ കടിച്ച ശംഖുവരൻ ഇനത്തില്‍പ്പെട്ട പാമ്ബാണ് നേരത്തെ നാലു തവണയും വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച മാത്രം 2 പാമ്ബുകളെയാണ് വീട്ടില്‍ നിന്ന് കിട്ടിയത്.
എട്ട് വയസുകാരൻ പാമ്ബുകടിയേറ്റ് മരിക്കുകയും സഹോദരൻ അവശനിലയിലാവുകയും ചെയ്തതിന് പിന്നാലെ കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആല്‍ജോയുടെ വീട്ടില്‍ രണ്ടാമതും പാമ്ബിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടില്‍ കൂടുതല്‍ പാമ്ബിൻ കുഞ്ഞുങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. എട്ട് വയസുകാരൻ ആല്‍ജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
Post a Comment