കുടിയാന്മല: കേബിൾ ജോലിക്കിടെ പോസ്റ്റിൽ നിന്നും വീണ് യുവാവ് മരിച്ചു. കുടിയാന്മല കുടുവുന്തറത്തറയിൽ ഷൈബിൻ ബാബുവാണ് മരിച്ചത്. ചെമ്പേരി - പുറഞ്ഞാൺ റോഡിൽ കേബിൾ വലിക്കുന്ന ജോലിക്കിടെയാണ് അപകടം സംഭവിച്ചത്.
പോസ്റ്റിൽ നിന്നും വീണ ഉടനെ ഷൈബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദീർഘകാലമായി കേബിൾ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു ഷൈബിൻ. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Post a Comment