സോഷ്യല്‍ മീഡിയയില്‍ 'ഗുണ്ട ബിനു' എന്ന പേരില്‍ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ്.അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. നടി സ്നേഹ ശ്രീകുമാർ അടക്കമുള്ളവർ വിയോഗ വിവരം അറിയിച്ചിട്ടുണ്ട്. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് ഉണ്ണിത്താൻ കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളില്‍ പ്രവർത്തിച്ചിട്ടുള്ള കലാകാരനാണ്.
അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ശരത് കുഴഞ്ഞുവീണാണ് മരിച്ചത്. മാർച്ച് 31ന് ശരത്തിന്റെ പിറന്നാളായിരുന്നു. നിരവധി പേർ ശരത്തിന് ആദരാഞ്ജലികള്‍ അറിയിച്ച് എത്തിയിട്ടുണ്ട്. റീലുകളിലൂടെ ശ്രദ്ധേയനായ താരം വലിയ മീശയും കട്ടിപ്പുരികവും മറുകും തലയില്‍ കെട്ടുമായി പ്രത്യേക വേഷവിധാനവുമായാണ് എത്തുന്നത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപിനെ ഉള്‍പ്പെടുത്തി ചെയ്ത വിഡിയോയാണ് അദ്ദേഹത്തിന്റെ പേജില്‍ പോസ്റ്റ് ചെയ്ത അവസാനത്തെ റീല്‍.
'പ്രിയ കലാകാരന്‍ അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്', സ്നേഹ ശ്രീകുമാർ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post a Comment