പ്രവാസികളുടെയും ഭാഗ്യാന്വേഷികളുടെയും സ്വപ്നവേദിയായ ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിർഹം (ഏകദേശം 45 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കി മലയാളി.
ബിസിനസ്സുകാരനായ ഷാമോൻ ഷാജിയാണ് ഈ കൂറ്റൻ ഭാഗ്യത്തിന് ഉടമയായത്. നിലവില്‍ ദുബായിലുള്ള മാതാപിതാക്കളെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാമോൻ.
തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വിജയമെന്ന് ഷാമോന്റെ പങ്കാളി പ്രതികരിച്ചു. "ഞാൻ കേരളത്തിലാണ് താമസമെങ്കിലും ഇപ്പോള്‍ രക്ഷിതാക്കളെ കാണാനാണ് ദുബായില്‍ എത്തിയത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങള്‍ ബിഗ് ടിക്കറ്റ് പരീക്ഷിക്കുന്നുണ്ട്," അവർ പറഞ്ഞു. ഫോണിലൂടെ ലൈവ് ഡ്രോ കണ്ടുകൊണ്ടിരിക്കെയാണ് തങ്ങളുടെ ടിക്കറ്റ് നമ്പർ സ്ക്രീനില്‍ തെളിഞ്ഞത്. സന്തോഷം കൊണ്ട് അലറിപ്പോയെന്നും ഇപ്പോഴും ആ ഞെട്ടല്‍ മാറിയിട്ടില്ലെന്നും വിജയികള്‍ വ്യക്തമാക്കി.ഇത്തവണത്തെ ആഡംബര വാഹനമായ മസെരാറ്റി ഗ്രെക്കാലെ (Maserati Grecale) സ്വന്തമാക്കിയത് സൊമാലിയൻ സ്വദേശിയായ അഹമ്മദ് മൊഹമ്മദ് ആണ്. തന്റെ 30 സഹപ്രവർത്തകർക്കൊപ്പം ചേർന്നാണ് അഹമ്മദ് ഈ ഭാഗ്യ ടിക്കറ്റ് എടുത്തത്.
ഏപ്രില്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് വായനക്കാർക്കായി കൂടുതല്‍ വലിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. 25 മില്യണ്‍ ദിർഹമാണ് വരാനിരിക്കുന്ന ഗ്രാൻഡ് പ്രൈസ്. ഇതിനുപുറമെ അഞ്ച് പേർക്ക് ഓരോ മില്യണ്‍ ദിർഹം വീതം സമാശ്വാസ സമ്മാനവും ലഭിക്കും. ഓരോ ആഴ്ചയും നടക്കുന്ന ഇ-ഡ്രോകളിലൂടെ നാല് വിജയികള്‍ക്ക് 25,000 ദിർഹം വീതം നേടാം. ഏപ്രില്‍ 24 വരെ നീളുന്ന 'ബിഗ് വിൻ' മത്സരത്തിലൂടെ 50,000 മുതല്‍ 1,50,000 ദിർഹം വരെ നേടാനും അവസരമുണ്ട്.
Post a Comment