ധുരന്ധര്‍ 2നെ കടത്തിവെട്ടി വാഴ 2, മുന്നില്‍ ഷാജി പാപ്പൻ


വിപിൻ ദാസിന്റെ രചനയില്‍ നവാഗതനായ സാവിൻ എസ് എ സംവിധാനം ചെയത വാഴ 2 സർപ്രൈസ് ഹിറ്റ്‌അടിച്ചു. പലരുടേയും ജീവിതത്തോട് ചേർന്ന് നില്‍ക്കുന്ന സിനിമയാണിതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു .പ്രേക്ഷക സ്വീകാര്യതയ്ക്കൊപ്പം തന്നെ ബോക്സ് ഓഫീസിലും ചിത്രം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
ഈ അവസരത്തില്‍ കേരളത്തില്‍ റിലീസ് ചെയ്ത മറുഭാഷാ സിനിമകളുടെ കേരള കളക്ഷൻ വിവരങ്ങള്‍കൂടി പുറത്ത് വരികയാണ് . 1500 കോടിയിലധികം ആഗോള കളക്ഷൻ നേടിയ രണ്‍വീർ സിംഗ് ചിത്രം ധുരന്ധർ 2ന്റെ കേരള കളക്ഷൻ വാഴ 2 കടത്തിവെട്ടിയിട്ടുണ്ട്. ആദ്യദിനം 3.10 കോടിയാണ് ധുരന്ധർ 2 കേരളത്തില്‍ നിന്നും നേടിയത്. 5.20 കോടിയാണ് വാഴ 2ന്റെ ആദ്യദിന കളക്ഷൻ. 5.90 കോടിയുമായി ജയസൂര്യ ചിത്രം ആട് 3 ആണ് ഒന്നാം സ്ഥാനത്തുള്ളത്. എണ്ണത്തില്‍ മുൻപൻ നിവിൻ പോളിയാണ്. താരത്തിന്റെ പ്രതിഛായയും ബേബി ഗേളും ലിസ്റ്റിലുണ്ട്.

Post a Comment

Previous Post Next Post