ഇടപാടുകള്‍ ഉടൻ നിര്‍ത്തണം; പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ ലൈസൻസ് ആര്‍ബിഐ റദ്ദാക്കി


മുബൈ: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി.ബാങ്കിന്റെ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തലാക്കാനാണ് ആർബിഐ ഉത്തരവ്. ബാങ്ക് പ്രവർത്തനം അവസാനിപ്പിക്കുമ്ബോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീർക്കാൻ ആവശ്യമായ ഫണ്ട് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പക്കലുണ്ടെന്നും ആർബിഐ വ്യക്തമാക്കി.
പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ദീർഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാന ഘട്ടമായാണ് ലൈസൻസ് റദ്ദാക്കല്‍. നേരത്തേ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആർബിഐ ബാങ്കിനു വിലക്കേർപ്പെടുത്തിയിരുന്നു.
ബാങ്കിന്റെ ഭരണം, നിയമപാലനം, പ്രവർത്തന രീതികള്‍ എന്നിവയില്‍ ആവർത്തിച്ചുണ്ടായ വീഴ്ചകളാണ് കടുത്ത നടപടിയിലേക്ക് ആർബിഐയെ നയിച്ചത്. 2022ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ആർബിഐ ആദ്യമായി നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. തുടർന്ന് 2024ല്‍ നിരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കുകയായിരുന്നു.

Post a Comment

Previous Post Next Post