തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ വേനല്‍മഴ. വയനാട്ടില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടായി.വൈകീട്ട് മൂന്ന് മണിയോടെയാണ് മഴ ആരംഭിച്ചത്. പാപ്ലശേരി മൂന്നാനക്കുഴി റോഡിന് കുറുകെ മരം വീണു. പാപ്ലശേരി, കവളമറ്റം മേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എറണാകുളം മുവാറ്റുപുഴയിലും കനത്ത മഴയില്‍ മരങ്ങള്‍ കട പുഴകി. ആട്ടായത്താണ് മരങ്ങള്‍ കടപുഴകി വീണത്. ഇലക്‌ട്രിക് പോസ്റ്റുകളും പൊട്ടിവീണു. സംഭവത്തില്‍ ആർക്കും പരിക്കുകളില്ലെന്നും വീടിന് കേടുപാടുകള്‍ ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു.
എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റില്‍ ആലുവയില്‍ മരങ്ങള്‍ കടപുഴകി. ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടായി. നഗരത്തിലും ശക്തമായ മഴ പെയ്തു.
ഇടക്കൊച്ചി അരൂർ ഹൈവേയില്‍ വൈദ്യുതി ലൈനിലേക്ക് തെങ്ങ് ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധം തകരാറിലായി. പള്ളുരുത്തി മുതലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ഇടക്കൊച്ചി സെൻ്റ്. ലോറൻസ് പള്ളിക്ക് സമീപമാണ് സംഭവം.
ഇടിമിന്നല്‍ ജാഗ്രതാ നിർദേശം
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 19/04/2026 മുതല്‍ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post a Comment