"മുറിച്ചു നൽകിയത് മുടി മാത്രമല്ല, കരുണയുടെ നൂലുകൾ" ക്യാൻസർ രോഗികൾക്ക് തണലേകാൻ കുരുന്നുകൾ; ഓടംതോട് ഇടവകയിൽ 18 കുട്ടികൾ മുടി ദാനം ചെയ്തു

ഓടംതോട്: കാരുണ്യത്തിന്റെ പുതിയ പാഠങ്ങൾ പകർന്നുനൽകി ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ കെ.സി.വൈ.എം (KCYM) യുവജനങ്ങൾ. നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി ഇടവകയിലെ 18 കുട്ടികളാണ് തങ്ങളുടെ മുടി മുറിച്ചു നൽകിയത്. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു ഈ സുമനസ്സുകളുടെ ഹൃദയസ്പർശിയായ സമർപ്പണം.
മുടി ദാനം ചെയ്ത കുട്ടികളെ  വികാരി ഫാ. ഷാജി തെക്കേമുറിയിൽ സർട്ടിഫിക്കറ്റും മോമെന്റോയും നൽകി ആദരിച്ചു. ഇടവക വികാരി ഫാ. തോമസ് പതിക്കൽ അസിസ്റ്റന്റ് വികാരി ഫാ. ഏബിൾ കാപ്പുകാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.ആലുവയിലുള്ള സ്നേഹതീരം കമിലിയൻ HIV/AIDS കെയർ സെന്റർ തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മുടി മുറിച്ചു നൽകിയവർക്ക് പുറമെ സഭയുടെയും സംഘടനയുടെയും പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.കെ.സി.വൈ.എം ജനറൽ സെക്രട്ടറി ജീവൻ ജോസഫ്, മദർ സുപ്പീരിയർ സി. ട്രീസാപോൾ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പരിപാടികൾക്ക് ബ്രദർ ഡോണൽ നന്ദി രേഖപ്പെടുത്തി.രോഗബാധിതർക്ക് ആശ്വാസമേകാൻ കുട്ടികൾ കാണിച്ച ഈ വലിയ മനസ്സും കെ.സി.വൈ.എം പ്രവർത്തകരുടെ നേതൃത്വവും വിശ്വാസികൾക്കിടയിലും നാട്ടുകാർക്കിടയിലും വലിയ പ്രശംസയ്ക്ക് പാത്രമായി.

Post a Comment

Previous Post Next Post