പടക്കനിര്‍മാണശാലയില്‍ വൻ സ്ഫോടനം, 20 പേര്‍ക്ക് ദാരുണാന്ത്യം


ചൈന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കനിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ 20 പേർ കൊല്ലപ്പെട്ടതായി വിവരം.
പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അമ്പതിലേറെ പേർ അപകടസ്ഥലത്തുണ്ടായിരുന്നുവെന്നും പലരും കുടുങ്ങി കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയില്‍ മുത്തു മുനിയാണ്ടിയുടെ ഉടമസ്ഥതയിലുള്ള വനജ എന്ന സ്വകാര്യ പടക്ക ഫാക്ടറിയിലാണ് അപകടം നടന്നത്. നാല് മുറികളുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എല്ലാ മുറികളും സ്ഫോടനത്തില്‍ തകർന്നു.
പതിവ് പോലെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശം മുഴുവൻ കറുത്ത പുക കൊണ്ട് മൂടി. ഇത് കണ്ട സമീപവാസികള്‍ ഫയർ സ്റ്റേഷനെയും പോലീസ് വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫാക്ടറി ഉടമയെയും മാനേജരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പും ഈ പ്രദേശത്ത് മറ്റൊരു സ്ഫോടനം നടന്നിരുന്നു.

Post a Comment

Previous Post Next Post