മലപ്പുറം തിരൂരില്‍ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരൂർ ഏഴൂർ സ്വദേശി ഇർഫാന(30), മകൻ അമൻ മാലിക്ക് എന്നിവരാണ് മരിച്ചത്.
കുഞ്ഞുമായി യുവതി കിണറ്റില്‍ച്ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ പുറത്തുപോയ സമയത്താണ് യുവതി കുഞ്ഞുമായി കിണറ്റില്‍ച്ചാടിയതെന്ന് കരുതുന്നു. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നാലുമാസം മുൻപാണ് ഇർഫാനയുടെ മാതാവ് മരിച്ചത്. ഇതേത്തുടർന്ന് ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment