മെയ് 1 ഇന്ന് ലോക തൊഴിലാളി ദിനം; മെയ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

ഇന്ന് മെയ് 1 ലോകതൊഴിലാളി ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്.ലോകമെമ്പാടുമുള്ള തൊഴിലാളികളുടെയും തൊഴിലാളിപ്രസ്ഥാനങ്ങളുടെയുംസംഭാവനകളെആദരിക്കു ന്നതിനായാണ്ലോകതൊഴിലാളി ദിനം ആചരിക്കുന്നത്. തൊഴിലാളികളുടെഅവകാശങ്ങൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുംവേണ്ടിയുള്ളപോരാട്ടമാണ്മെയ്ദിനത്തിന്റെ ചരിത്രം

തൊഴിലാളി ദിനത്തിന്റെ ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കയിൽതൊഴിലാളികളുടെ അവകാശങ്ങളുടെ പോരാട്ടങ്ങളിൽ നിന്നാണ് തൊഴിലാളി ദിനം എന്നതിന്റെ വേരുകൾ തുടങ്ങുന്നത്. 1884ലാണ് അമേരിക്കൻ ഫെഡറേഷൻഓഫ്ഓർഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബർ യൂണിയനുകൾതൊഴിലിടങ്ങളിലെസമയംഎട്ടുമണിക്കൂറാക്കി പരിഷ്‌കരിക്കണമെന്ന ആവശ്യംആദ്യമായിമുന്നോട്ടുവെക്കുന്നത്. ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്ന് 1886ൽ തൊഴിലാളികൾ സംഘടിച്ചു, സമരം ചെയ്തു. ഈസമരത്തിന്റെഅനന്തരഫലമായികലാപംപൊട്ടിപ്പുറപ്പെട്ടു.

പിന്നീട് ചിക്കാഗോയിലെ ഹേ മാർക്കറ്റ് സ്‌ക്വയറിൽ സമാധാനപരമായ ഒരു സമ്മേളനം നടത്തി പിരിഞ്ഞു പോകാൻ ശ്രമിക്കുന്നതിനിടെ ബോംബ്സ്‌ഫോടനംഉണ്ടാവുകയുംസംഘർഷംഉണ്ടാവുകയുമാണ്ചെയ്തത്.ഹേമാർക്കറ്റ് കൂട്ടക്കൊല എന്നും ഹേ മാർക്കറ്റ് കലാപം എന്നും ഈ സംഘർഷം അറിയപ്പെട്ടു. തൊഴിലാളികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. രക്തച്ചൊരിച്ചിലുണ്ടായി. ഈ കലാപംലോകത്തെമ്പാടുമുള്ള തൊഴിലാളികളെ ഇളക്കി മറിച്ചു. ലോകത്തെ ഞെട്ടിച്ച ഈ കലാപം ആണ് പിന്നീട് അന്താരാഷ്ട്ര തൊഴിലാളി ദിനമായിആചരിക്കുന്നതിലേയ്ക്ക് എത്തിച്ചത്.

തൊഴിലാളി പ്രസ്ഥാനത്തെയും ഹേ മാർക്കറ്റ് സംഭവത്തെയും ബഹുമാനിക്കുന്നതിന്റെയും ഭാഗമായി അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസ് 1899ൽ മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു. ഒരു വർഷത്തിന് ശേഷം1890ലാണ് ഔദ്യോഗികമായി ആദ്യ തൊഴിലാളിദിനംആചരിക്കുന്നത്.

*തൊഴിലാളി ദിനത്തിന്റെ പ്രാധാന്യം*

രാഷ്ട്രനിർമാണത്തിന് തൊ ഴിലാളികൾകഠിനാധ്വാനത്തിലൂടെഗണ്യമായസംഭാവനകളാണ്നൽകിയത്.തൊഴിലാളികളുടെകഠിനാധ്വാനംതിരിച്ചറിയുകമാത്രമല്ല,അവരുടെഅവകാശങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുകയും ചെയ്യുക കൂടിയാണ് തൊഴിലാളി ദിനം ലക്ഷ്യമിടുന്നത്. തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും അവരുടെ പുരോഗതി കൈവരിക്കുന്നതിനുമുള്ള പ്രചോദനം നൽകുക എന്നതും ലക്ഷ്യമിടുന്നു.

*ആഘോഷങ്ങൾ*

പല രാജ്യങ്ങളിലും തൊഴിലാളി ദിനം ദേശീയ അവധിയാണ്. തൊഴിലാളികളുടെ നേട്ടങ്ങളും സംഭാവനകളുംഉയർത്തിക്കാട്ടുന്നതിനായി നിരവധി പരിപാടികളുംസെമിനാറുകളും ഈദിനംസംഘടിപ്പിക്കുന്നു. തൊഴിലാളികളെക്കുറിച്ചും അവരുടെഅവകാശങ്ങളെക്കുറിച്ചുംബോധവൽക്കരിക്കാൻ പോസ്റ്ററുകളുംബാനറുകളും ഉയർത്താറുണ്ട്.

കേരളത്തിൽമെയ്ദിനറാലികളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചാണ് മെയ് ദിനം ആചരിക്കുന്നത്. ഇടതുപക്ഷ ട്രേഡ് യൂണിയനുകളാണ് പ്രധാനമായും മെയ്ദിന റാലികൾ സംഘടിപ്പിക്കുന്നത്.

❤️‍🩹*എല്ലാ വായനക്കാർക്കും തൊഴിലാളി ദിനാശംസകൾ*❤️‍🩹


https://chat.whatsapp.com/KAYyX0NmpYq7uuxdMRygES

Post a Comment

Previous Post Next Post