വൻതാര സ്ഥാപകനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകനുമായ അനന്ത് അംബാനി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിൻകുടം സമർപ്പിച്ച് തൊഴുതു. ജിയോ പ്ലാറ്റ്ഫോംസിന്റെയും റിലയൻസ് റീട്ടെയ്ല്‍ വെഞ്ചേഴ്സിന്റെയും ഡയറക്ടറും കൂടിയായ അനന്ത് അംബാനി, ക്ഷേത്രത്തിന് മൂന്ന് കോടി രൂപ സംഭാവനയും നല്‍കി. നവീകരണ പ്രവർത്തികള്‍ക്കായി പത്ത് കോടി രൂപ നല്‍കുമെന്നും അനന്ത് അംബാനി ക്ഷേത്ര ദർശനത്തിന് ശേഷം പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷമാണ് അനന്ത് അംബാനി ക്ഷേത്ര ദർശനത്തിനെത്തിയത്.
Post a Comment