വയനാട്: ഈസ്റ്റര്‍, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളുമായി പൊലീസ്.അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്കും കര്‍ണാടകയിലെ മൈസൂരുവിലേക്കും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്കും പോകുന്ന യാത്രക്കാരുടെ ബാഹുല്യം കാരണം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് ചുരം റോഡിലെ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
കൂടുതല്‍ വാഹനങ്ങള്‍ ചുരം വഴിയെത്താനുള്ള സാധ്യത മുന്‍നിര്‍ത്തി ഗതാഗതനിയന്ത്രണങ്ങള്‍ക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും. കോഴിക്കോട് റൂറല്‍ എസ്പി ടി. ഫറാഷ് നിയന്ത്രണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഈസ്റ്റര്‍ ദിനത്തിലോ തുടര്‍ന്ന് വരുന്ന അവധി ദിനങ്ങളിലോ ചുരത്തില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ അടിയന്തരമായി ഇടപെടുന്നതിന് കൂടുതല്‍ മൊബൈല്‍ സ്‌ക്വാഡുകളെ രംഗത്തിറക്കിയിട്ടുണ്ട്.
Post a Comment