തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് ഒരുക്കമായുള്ള വെടിക്കെട്ടുസാമഗ്രികള്‍ നിർമിക്കുന്നിടത്തുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ മരണം 13 ആയി.
13 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 5 പേരുടെ നില ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം. 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വൈകിട്ട് മൂന്നരയോടെ തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്.
Post a Comment