തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തില്‍ മൂന്ന് പേർ മരിച്ചെന്ന് സ്ഥിരീകരിച്ചു. അഞ്ചിലധികം പേർക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം.
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമ്മിക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തുടർച്ചയായി സ്ഫോടനം ശബ്ദം കേള്‍ക്കുകയും പുക ഉയരുന്നത് കാണുകയും ചെയ്തതോടെയാണ് നാട്ടുകാർ അപകടം മനസിലാക്കി ഓടിയെത്തിയത്.സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. അഞ്ചുപേരെ ഇതുവരെ 108 ആംബുലൻസ് ആശുപത്രിയിലേക്ക് മാറ്റി
വെടിക്കെട്ട് പുരയില്‍ നാല്‍പ്പതോളം അധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. നാല്‍പ്പതോളം പേരാണ് വെടിക്കെട്ട് പുരയില്‍ ജോലി ചെയ്തിരുന്നത് എന്നാണ് വിവരം. സംഭവസ്ഥലത്ത് തുടർസ്ഫോടനങ്ങള്‍ ഉണ്ടാകുന്നത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളൊഴിഞ്ഞ പ്രദേശത്താണ് താല്‍ക്കാലികമായ വെടിക്കെട്ടു പുര തയ്യാറാക്കിയിരുന്നത്.
Post a Comment