പാലക്കാട്: ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയൻ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്ബതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാല്‍ കയറില്‍ പിടിച്ച് ആടുന്നതിനിടെയാണ് അപകടം. ഊഞ്ഞാലിൻ്റെ കൊളുത്തില്‍ കുട്ടി ധരിച്ച ബനിയൻ കുരുങ്ങുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയൻ കഴുത്തില്‍ കുരുങ്ങി; 10 വയസുകാരന് ദാരുണാന്ത്യം
Alakode News
0
Post a Comment