സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


അള്‍ട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ഉയർന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്നും നാളെയും ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളില്‍ 36°C പ്രഖ്യാപിച്ചു . ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകള്‍ ഒഴികെ ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലാവസ്ഥ ഉണ്ടായേക്കും.രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ അള്‍ട്രാവയലറ്റ് സൂചിക ഉയർന്ന നിലയിലാണ് രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കാൻ നിർദേശം നല്‍കി. തുടർച്ചയായി UV രശ്മികള്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
പുറം ജോലികളില്‍ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികള്‍, ജലഗതാഗത തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍, ചർമ-നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശത്തില്‍ പറയുന്നു

Post a Comment

Previous Post Next Post