മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് ഷാർജയിലേക്ക് 13, 14 തീയതികളില്‍ എയർഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാന സർവിസ് നടത്തും.രണ്ടുദിവസവും രാത്രി 9.30ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 12.05ന് ഷാർജയില്‍ എത്തിച്ചേരും. പശ്ചിമേഷ്യയിലെ യുദ്ധം മൂലം രണ്ടാഴ്ചയായി കണ്ണൂർ വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സർവിസുകള്‍ നിർത്തിയിരിക്കുകയാണ്. മസ്‌ക്കറ്റ് സെക്ടറിലെ എയർഇന്ത്യ എക്‌സ്പ്രസിന്റെ സർവിസ് മാത്രമാണുള്ളത്.
കൊച്ചിയില്‍നിന്ന് 33 വിമാന സർവിസുകള്‍
നെടുമ്പാശ്ശേരി: കൊച്ചിയില്‍നിന്ന് ബുധനാഴ്ച വിവിധ ഗള്‍ഫ് സെക്‌ടറിലേക്കും തിരികെയും 33 വിമാനങ്ങള്‍ സർവിസ് നടത്തി. ഗള്‍ഫിലെ മിക്ക രാജ്യങ്ങളിലേക്കും ഇപ്പോള്‍ കൊച്ചിയില്‍നിന്ന് സർവിസുണ്ട്.
ബുധനാഴ്ച കൊച്ചിയിലേക്ക് അബൂദബിയില്‍നിന്ന് നാല് സ ർവിസുകളുണ്ടായി. ദുബൈ, മസ്‌കത്ത് എന്നിവിടങ്ങളില്‍നിന്ന് മൂന്നു വീതവും ഷാർജ, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് രണ്ടുവീതവും ദമ്മാം, കുവൈത്ത്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്ന് ഒന്നുവീതവും സർവിസുകളുണ്ടായിരുന്നു. അബൂദബിയിലേക്ക് നാലും ദുബൈ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് മൂന്നുവീതവും സർവിസുകള്‍ നടത്തി.
Post a Comment