ബംഗളൂരു : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായതിന് പിന്നാലെ കുത്തനെ ഇടിഞ്ഞ് മുട്ടവില.കഴിഞ്ഞ ആഴ്ച മുതല്‍ 7.06 രൂപ എന്ന നിരക്കില്‍ നിന്ന് മുട്ടവില 4.60 ആയി കുറഞ്ഞതായാണ് നാഷണല്‍ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി വിശദമാക്കുന്നത്. കഴിഞ്ഞ 15 ദിവസമായി പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതി പ്രതിസന്ധി മുതല്‍ ആവശ്യക്കാർ കുറഞ്ഞത് വരെ മുട്ട വില ഇടിയാൻ കാരണമായെന്നാണ് എൻഇസിസി വിശദമാക്കുന്നത്. കർണാടകയില്‍ ഓരോ ദിവസവിം 2.2 കോടി മുട്ടകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കർണാടകയിലെ ഹോസ്പേട്ട് ആണ് പ്രധാന മുട്ട ഉത്പാദകർ, രണ്ടാം സ്ഥാനത്ത് കർണാടകയിലെ തന്നെ മൈസൂരു ആണുള്ളത്. കർണാടകയില്‍ ഉത്പാദിപ്പിക്കുന്ന മുട്ടയാണ് നാമക്കലിലെ പ്ലാന്റിലേക്കും പിന്നീട് വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ച ദിവസം മൈസൂരുവില്‍ നിന്നുള്ള 4.7 ലക്ഷം മുട്ടയുമായി നാമക്കലില്‍ നിന്ന് പുറപ്പെട്ട കണ്ടെയ്നർ പാതി വഴിയില്‍ തിരിച്ചുവരേണ്ട നില വന്നിരുന്നു. ദിവസേന 70 ലക്ഷം മുതല്‍ 1 കോടി മുട്ടകളാണ് നാമക്കലില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ കയറ്റുമതി പൂർണമായി നിലച്ച നിലയിലാണുള്ളത്. ഇതിന് പുറമേയാണ് റമദാൻ, ഈസ്റ്റർ നോമ്പ് കാലത്ത് മുട്ട ഉപയോഗം വലിയ രീതിയില്‍ കുറഞ്ഞതും വിപണിയില്‍ ഡിമാൻറ് കുറയാൻ കാരണമായി.
Post a Comment