തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്നും ഇടിവ് തുടരുന്നത് ആഭരണ പ്രേമികള്‍ക്ക് വലിയ ആശ്വാസമാകുന്നു.ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,240 രൂപയായും ഒരു ഗ്രാമിന്റേത് 14,780 രൂപയായും താഴ്ന്നു. ജനുവരിയില്‍ രേഖപ്പെടുത്തിയ പവന് 1,31,160 രൂപ എന്ന റെക്കോർഡ് നിരക്കില്‍ നിന്ന് ഗണ്യമായ കുറവാണ് ഇപ്പോള്‍ വിപണിയില്‍ ദൃശ്യമാകുന്നത്. സ്വർണവില കുറഞ്ഞെങ്കിലും വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്; ഗ്രാമിന് 280 രൂപ എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ സാധാരണയായി സ്വർണവില വർധിപ്പിക്കാറാണ് പതിവെങ്കിലും, നിലവില്‍ ആഗോള വിപണിയിലെ മറ്റ് ഘടകങ്ങള്‍ വില കുറയാൻ കാരണമായിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റങ്ങളും അമേരിക്കൻ ഡോളർ കരുത്താർജിച്ചതും നിക്ഷേപകരെ സ്വാധീനിച്ചു.
കൂടാതെ വിവിധ ലോകരാഷ്ട്രങ്ങള്‍ പലിശ നിരക്കുകളില്‍ വരുത്തിയ പരിഷ്കാരങ്ങളും സ്വർണത്തിന്റെ കുതിപ്പിന് തടയിട്ടു. മാർച്ച് മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്ന പവൻ വിലയാണ് ഘട്ടംഘട്ടമായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിനില്‍ക്കുന്നത്.
Post a Comment