സംസ്ഥാനത്ത് അമൃത് ഭാരത് എക്‌സപ്രസിന് മൂന്ന് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചു


സംസ്ഥാനത്ത് നാഗർകോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് (ട്രെയിൻ നമ്പർ: 16329/16330) മൂന്ന് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചു.പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. കണ്ണൂരിനും കാസർകോടിനും ഇടയില്‍ സ്റ്റോപ്പുകള്‍ ഇല്ലാത്തതിനെ തുടർന്നുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാനാണ് നടപടി.
16329 നാഗർകോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ചകളിലാണ് സർവീസ് നടത്തുന്നത്. രാവിലെ 11.40ന് നാഗർകോവില്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടും. 16330 മംഗളൂരു ജങ്ഷൻ -നാഗർകോവില്‍ അമൃത് ഭാരത് എക്‌സ്പ്രസ് എല്ലാ ബുധനാഴ്ചകളിലും രാവിലെ എട്ടിന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടും.

Post a Comment

Previous Post Next Post