'ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിങ്, പരീക്ഷ എഴുതിയത് പാഠപുസ്തകമില്ലാതെ'; 'പരസ്യ പോരു'മായി സര്‍ക്കാര്‍


തിരുവനന്തപുരം:  യുഡിഎഫ് സർക്കാരുകളെ പരിഹസിച്ച്‌ പത്രങ്ങളില്‍ പരസ്യപ്രചാരണവുമായി സംസ്ഥാന സർക്കാർ.യുഡിഎഫ് ഭരണകാലത്തെ വിമർശിച്ചും, പിണറായി സർക്കാരിൻ്റെ നേട്ടങ്ങള്‍ ഉയർത്തിക്കാട്ടിയുമാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്. വാർത്താരൂപത്തില്‍ ഫുള്‍ പേജ് പരസ്യമാണ് ഒന്നും രണ്ടും പേജുകളില്‍ ഇടംപിടിച്ചത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലും മലയാളത്തില്‍ പിആർഡിയുടെ പരസ്യം ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
ഇന്നുമുതല്‍ ലോഡ് ഷെഡ്ഡിങ്, പൂട്ടലിൻ്റെ വക്കില്‍ കെഎസ്‌ആർടിസി, 40 ശതമാനം സ്കീളുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസം ട്രഷറി കാലി, പെൻഷനുകള്‍ മുടങ്ങിയിട്ട് 18 മാസം, എങ്ങുമെത്താത്ത ഗെയില്‍ പൈപ്പ് ലൈൻ പദ്ധതി, എന്നീ തലക്കെട്ടുകളാണ് ആദ്യ പേജുകളില്‍ ഇടംപിടിച്ചത്.
കേരളത്തിൻ്റെ വെളിച്ച വിപ്ലവം, പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുംമുമ്പേ, ശമ്പള പരിഷ്കരണ കമ്മീഷൻ, മുടങ്ങാത്ത പെൻഷൻ കൈനിറയേ ക്ഷേമം, 111 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി പൂർത്തിയായി, കെഎസ്‌ആർടിസിയുടെ തിരിച്ചെഴുന്നള്ളത്ത്, കേരളത്തിൻ്റെ സൂപ്പർ പവർഹൈവേ,ദേശീയപാത വികസനം പൂർണതയിലേക്ക് എന്നിവയാണ് സർക്കാരിൻ്റെ നേട്ടങ്ങളായി രണ്ടാം പേജില്‍ ഇടംപിടിച്ചവ.

Post a Comment

Previous Post Next Post