തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു


തിരുവനന്തപുരം നഗരൂരില്‍ പുരയിടത്തില്‍ അച്ഛനെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയും (60), മകൻ അഖിലുമാണ് (35) മരിച്ചത്.സംഭവത്തില്‍ പുരയിടത്തില്‍ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.
രാത്രിയില്‍ ഇവർക്ക് ഷോക്കേറ്റു എന്നാണ് പ്രാഥമിക നിഗമനം. മരച്ചീനി കൃഷി ചെയ്യുന്ന സ്ഥലത്ത് കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഇവർക്ക് അപകടം സംഭവിച്ചത്. പുരയിടത്തിന് സമീപത്തേക്ക് വന്നപ്പോള്‍ അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post