രാജ്യത്ത് ഇന്ധനവില വര്‍ധന ഉടനെയില്ല; ഇറക്കുമതിക്കായി ബദല്‍ മാര്‍ഗങ്ങള്‍ക്ക് ശ്രമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


ഡല്‍ഹി:  രാജ്യത്ത് ഉടൻ ഇന്ധനവില വർധന ഉടനുണ്ടാകില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ പക്കല്‍ അടുത്ത 25 ദിവസത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെന്നും ഇറക്കുമതിക്കായി ബദല്‍ മാർഗങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ക്രൂഡ് ഓയില്‍, എല്‍പിജി, എല്‍എൻജി എന്നിവയുടെ ഇറക്കുമതിക്കായി ബദല്‍ മാർഗങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍, എല്‍പിജി എന്നിവ പകുതിയോളം ഇറക്കുമതി ചെയ്യുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാനിലെ സൈനിക, ആണവ സൗകര്യങ്ങള്‍ക്ക് നേരെയുള്ള യുഎസിൻ്റേയും ഇസ്രയേലിൻ്റേയും ആക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്കില്‍ തടസങ്ങള്‍ നേരിട്ടിരിക്കുകയാണ്. കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിനും ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിരുന്നു.കേന്ദ്ര സർക്കാർ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ഇന്ധന ശേഖരം കൈവശമുണ്ടെന്ന ആത്മവിശ്വാസമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ശുദ്ധീകരണശാലകള്‍, നിക്ഷേപങ്ങള്‍, പൈപ്പ്ലൈനുകള്‍ മറ്റ് സംഭരണ ശാലകള്‍ എന്നിവയുടെ ആവശ്യം നിറവേറ്റാൻ കഴിയുന്ന ഇന്ധന ശേഖരം കൈവശമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്ത് 25 ദിവസം നീണ്ടുനില്‍ക്കുന്ന ക്രൂഡ് ഓയില്‍ സ്റ്റോക്കും അത്രയും കാലം നിലനില്‍ക്കാൻ ഇന്ധനവും ഉണ്ടായതിനാല്‍ ക്ഷാമം ഉണ്ടാകാൻ സാധ്യതയില്ല. എന്നാല്‍ അതിന് ശേഷം ക്രൂഡ് ഓയില്‍ വിലയിലെ വർധനവും ചരക്ക്, ഇൻഷൂറൻസ് ചെലവുകളും ഇന്ത്യയുടെ ഇറക്കുമതിയേയും പണപ്പെരുപ്പത്തേയും ബാധിച്ചേക്കാം.

Post a Comment

Previous Post Next Post