അബുദാബിയിലെ പ്രമുഖ വ്യവസായ മേഖലയായ കെസാദില്‍ (KEZAD) ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായി. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തില്‍ പ്രതിരോധ സേന മിസൈലുകള്‍ ആകാശത്തുവെച്ച് തകർത്തെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങള്‍ വീണ് അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെത്തുടർന്ന് കെസാദിലെ രണ്ടിടങ്ങളില്‍ തീപിടുത്തമുണ്ടാവുകയും ചെയ്തു.
അബുദാബിയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയായ കെസാദിന് നേരെ ഇതാദ്യമായാണ് ഇറാൻ ആക്രമണം നടത്തുന്നത്. ഇസ്രയേല്‍ ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ ശക്തമായ തിരിച്ചടി. യുഎഇക്ക് പുറമെ സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെയും ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. സൗദിയിലെ ആക്രമണത്തില്‍ അമേരിക്കൻ സൈനികർക്ക് പരിക്കേല്‍ക്കുകയും വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായാണ് വിവരം.
ഇറാന്റെ ആണവായുധ നിർമ്മാണത്തില്‍ നിർണ്ണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്‌സിന് നേരെ കഴിഞ്ഞ ദിവസം ഇസ്രയേല്‍ വൻ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയാനാണ് ഇതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേനയുടെ വാദം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേല്‍ നീക്കം നടത്തിയത്. ഇതോടെ മേഖലയില്‍ പൂർണ്ണ തോതിലുള്ള യുദ്ധഭീതി ശക്തമായിരിക്കുകയാണ്.
Post a Comment