താവുകുന്ന്: മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും മലയോര ഹൈവേയിലെ താവുകുന്നിൽ റബ്ബർ മരം റോഡിലേക്ക് മറിഞ്ഞുവീണു. ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ അപകടത്തിൽ മലയോര ഹൈവേയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
മരം വീണതിനെത്തുടർന്ന് റോഡരികിലെ വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടി വീഴുകയും ചെയ്തിട്ടുണ്ട്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. വലിയ മരമാണ് പാതയ്ക്ക് കുറുകെ വീണത് എന്നതിനാൽ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
അപകടസമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. നാട്ടുകാരും പോലീസും ചേർന്ന് മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
Post a Comment