ഇടുക്കി: സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുകയാണ്. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാള്‍ കൂടുതലാണ് അനുഭവപ്പെടുന്നത്.
പാലക്കാട്, തൃശ്ശൂർ, തുടങ്ങിയ വടക്കൻ കേരളത്തിലെ മിക്ക പ്രദേശങ്ങളിലും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തുന്നത്. എന്നാല്‍, ചുട്ടുപൊള്ളുന്ന വേനലിനിടയിലും ഇടുക്കിയിലെ കാഴ്ച്ചയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.വിനോദ സഞ്ചാരികള്‍ ഒഴികിയെത്തുന്ന മൂന്നാർ, ദേവികുളം മേഖലയിലുണ്ടായ ആലിപ്പഴ വർഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ചൂട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ കുളിരേകികൊണ്ടാണ് ഹൈറേഞ്ചിന്റെ പല മേഖലകളിലും വേനല്‍ മഴ റിപ്പോർട്ട് ചെയ്തത്. മൂന്നാർ, ദേവികുളം മേഖലയില്‍ മഴക്കൊപ്പം പെയ്ത അതിശക്തമായ ആലിപ്പഴം വർഷമാണ് ആളുകളില്‍ കൗതുകമുണർത്തിയത്.
ഇതിൻ്റെ വീഡിയോയടക്കമാണ് പ്രചരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ആശ്വാസമേകിയാണ് പ്രദേശത്ത് വേനല്‍മഴ എത്തിയത്. മേഖലയില്‍ നിലവിലുണ്ടായിരുന്ന ചൂടിന് ശമനമുണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം, കേരളത്തില്‍ ഇന്ന് എല്ലാ ജില്ലയിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.
Post a Comment