റീല്‍സ് ഭ്രാന്ത് അതിരുകടന്നു; പിതാവിനെ ചാക്കിലാക്കി 'കൊറിയര്‍' ചെയ്യാൻ മകളുടെ ശ്രമം; ബെംഗളൂരുവില്‍ നാടകീയ രംഗങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാനായി ഏതറ്റം വരെയും പോകുന്ന റീല്‍സ് പ്രേമികളുടെ പട്ടികയില്‍ പുതിയൊരു ഞെട്ടിക്കുന്ന സംഭവം കൂടി.ബെംഗളൂരുവില്‍ പിതാവിനെ ചാക്കിലാക്കി കൊറിയര്‍ സ്ഥാപനം വഴി അയക്കാന്‍ ശ്രമിച്ച യുവതിയുടെയും കുടുംബത്തിന്റെയും നീക്കം ജീവനക്കാരുടെ ഇടപെടലിലൂടെ പാളി. യുവതിക്കൊപ്പം ഭര്‍ത്താവും ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും ഈ വിചിത്ര നീക്കത്തിന് കൂട്ടുനിന്നു.
വലിയൊരു ചാക്കുമായി കൊറിയര്‍ സ്ഥാപനത്തിലെത്തിയ കുടുംബത്തിന്റെ പെരുമാറ്റത്തില്‍ ജീവനക്കാര്‍ക്ക് സംശയം തോന്നി. ചാക്കിനുള്ളില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ യുവതി തയ്യാറായില്ല.
സംശയം ബലപ്പെട്ടതോടെ ജീവനക്കാര്‍ നിര്‍ബന്ധപൂര്‍വ്വം ചാക്കിന്റെ കെട്ടഴിച്ചു. ഉള്ളില്‍ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നത് കണ്ട് ജീവനക്കാരും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
സംഭവം കൈവിട്ടു പോകുമെന്ന് കണ്ടതോടെ ഇതൊരു റീല്‍ വീഡിയോയ്ക്ക് വേണ്ടിയുള്ള നാടകമാണെന്ന് യുവതി വെളിപ്പെടുത്തി. റംസാന്‍, ഉഗാദി ആഘോഷങ്ങള്‍ പ്രമാണിച്ച്‌ നാട്ടിലേക്ക് പോകാന്‍ യാത്രാ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ പിതാവിനെ കൊറിയര്‍ അയക്കുന്നു എന്ന രീതിയില്‍ ഒരു തമാശ വീഡിയോ ചിത്രീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

Post a Comment

Previous Post Next Post