കരുവഞ്ചാല്‍ : 18 വർഷത്തെ സേവന പാരമ്പര്യമുള്ള ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ പുതിയ സേവന കേന്ദ്രം കരുവഞ്ചാലിലെ സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ പ്രവർത്തനം ആരംഭിച്ചു.കേന്ദ്രത്തിന്റെ ഉദ്ഘാടനം സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ ഡയറക്ടർ ഫാദർ സാബു ചെറിയാൻ പുതുശ്ശേരി നിർവഹിച്ചു
കേള്‍വി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ആധുനിക പരിശോധനകളും മികച്ച പരിഹാരങ്ങളും നല്‍കുന്ന ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ സേവനം ഇനി കരുവഞ്ചാലിലും ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ കേള്‍വി പരിശോധന ക്യാമ്പില്‍ പങ്കെടുത്ത അർഹരായ അഞ്ച് പേർക്ക് സൗജന്യ ശ്രവണ സഹായികള്‍ വിതരണം ചെയ്തു.
കേള്‍വി പരിശോധന, ആധുനിക ഹിയറിങ് എയ്ഡ് ഉപകരണങ്ങള്‍, ഉപകരണങ്ങളുടെ സർവീസ്, സ്പീച്ച് തെറാപ്പി എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സേവനങ്ങളാണ് പുതിയ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നത്. പരിചയസമ്പന്നരായ ഓഡിയോളജിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ പരിശോധനയും നിർദേശങ്ങളും ലഭ്യമാകും. വിവിധ കമ്പനികളുടെ ശ്രവണ സഹായികള്‍ പരീക്ഷിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ പലിശരഹിത തവണ വ്യവസ്ഥയില്‍ ശ്രവണ സഹായികള്‍ സ്വന്തമാക്കാനും അവസരമുണ്ട്.
കേരളത്തിലും കർണാടകയിലുമായി 17 ശാഖകളിലൂടെ സേവനം നല്‍കുന്ന ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന്റെ പുതിയ കേന്ദ്രം ആരംഭിച്ചതോടെ കരുവഞ്ചാലിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് കേള്‍വി പരിശോധനയ്ക്കും അനുബന്ധ സേവനങ്ങള്‍ക്കുമായി ഇനി ദൂരപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം കുറയുമെന്ന് അറിയിച്ചു.
Post a Comment