കൊച്ചി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ സ്വർണവിലയില്‍ റെക്കോർഡ് ഇടിവ്.
സംസ്ഥാനത്ത് ഉച്ചക്ക് ശേഷം ഗ്രാമിന് 250 രൂപയും പവന് 2000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,925 രൂപയും പവന് 1,11,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാവിലെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം കുറഞ്ഞത് 4040 രൂപയാണ്. ഇന്നലെയും വിപണിയില്‍ രണ്ടുതവണയാണ് മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 240 രൂപ കുറഞ്ഞ് 1,16,320 രൂപയായി. ഉച്ചക്ക് ശേഷവും പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു.
ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയില്‍ ചാഞ്ചാട്ടം തുടർന്നു. ഇറാനുനേരെ ഇസ്രായേല്‍- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോള്‍ സ്വർണവില കുതിച്ചുയർന്നിരുന്നു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5000 ഡോളറിന് താഴെയാണ് വില. 10.84 ഡോളർ കുറഞ്ഞ് 4,991.73 ഡോളറിലാണ് നിലവിലെ വ്യാപാരം. 0.22 ശതമാനമാണ് ഇടിവ്.
Post a Comment