തിരുവനന്തപുരം: മാർച്ച് മാസത്തെ ക്ഷേമപെൻഷൻ ഇന്ന് (മാർച്ച് 25) മുതല്‍ വിതരണം ചെയ്യും. ഏപ്രില്‍ മാസത്തെ പെൻഷനും മാർച്ച് 31 മുതല്‍ നല്‍കി തുടങ്ങും.വിഷു പ്രമാണിച്ചാണ് ഇത്തവണ ക്ഷേമപെൻഷൻ നേരത്തെ നല്‍കുന്നതെന്ന് സർക്കാർ അറിയിച്ചു. തിനാവശ്യമായ പണം അനുവദിച്ച് സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. നിലവില്‍ 2000 രൂപയാണ് പ്രതിമാസ പെൻഷൻ നല്‍കുന്നത്.
സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതില്‍ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളില്‍ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളില്‍ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകള്‍ വഴി വിതരണം ചെയ്യും.
രണ്ടാം പിണറായി സർക്കാർ 51,534 കോടി രൂപയാണ് ക്ഷേമ പെൻഷനായി വിതരണം ചെയ്തതെന്ന് സർക്കാർ അറിയിച്ചു. ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയാണ് ക്ഷേമപെൻഷനായി നല്‍കിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ.
അതേസമയം തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് രണ്ട് മാസത്തെ പെൻഷന് ആവശ്യമായ തുക അനുവദിച്ചിരുന്നു. അതിനാല്‍ വിതരണത്തിന് സാങ്കേതിക തടസ്സങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കി. സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻകാരുമുള്‍പ്പെടെ ഏകദേശം 62 ലക്ഷത്തോളം ഉപഭോക്താക്കളാണ് നിലവില്‍ ക്ഷേമപെൻഷന് അർഹരായവർ.
Post a Comment