പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതോടെ, കേരളത്തിലും എല്‍പിജി വിതരണത്തിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി.സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുൻപ് അനുവദിച്ചിരുന്നതിന്റെ 40 ശതമാനം സിലിണ്ടറുകള്‍ മാത്രമേ ഇനി ലഭ്യമാകൂ. കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രമീകരണം.
ആശുപത്രികള്‍, അംഗണവാടികള്‍, സ്കൂളുകള്‍, ശ്മശാനങ്ങള്‍, ഇൻഡസ്ട്രിയല്‍ കാന്റീനുകള്‍, സ്കൂള്‍-കോളേജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ (സുഭിക്ഷ ഹോട്ടലുകള്‍), വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയെ മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകള്‍ക്ക് ആവശ്യമായ സിലിണ്ടറുകള്‍ തടസ്സമില്ലാതെ ലഭ്യമാക്കും.
മറ്റ് വിതരണ ക്രമീകരണങ്ങള്‍:
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍:
ആവശ്യമായതിന്റെ
40 ശതമാനം
മരുന്ന് കമ്പനികള്‍, മത്സ്യമേഖല, റെയില്‍വേ, എയർലൈൻ കാറ്ററിംഗ്:
ആവശ്യമായതിന്റെ
70 ശതമാനം
സിറ്റി ഗ്യാസ് (CGD) സൗകര്യമുള്ള പ്രദേശങ്ങളിലെ എല്ലാ വാണിജ്യ/ഇൻഡസ്ട്രിയല്‍ ഉപഭോക്താക്കളും ഉടൻ തന്നെ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) കണക്ഷനായി അപേക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി www.lpgtrackerkerala.in എന്ന വെബ് പോർട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. മേഖലയിലെ സംഘർഷം ഇന്ധന ഇറക്കുമതിയെ ബാധിച്ചേക്കാം എന്ന മുൻകരുതലിന്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍.
Post a Comment